സുപ്രീം കോടതി ജഡ്ജി മോഹന്‍ എം ശാന്താന ഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുമായ മോഹന്‍ എം ശാന്താന ഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നീതിനിര്‍വഹണ രംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കിയ ന്യായാധിപനായിരുന്നു അദ്ദേഹം. അഭിഭാഷകരുമായും സഹ ജഡ്ജിമാരുമായും നല്ല ബന്ധം പുലര്‍ത്തി കോടതികളില്‍ അദ്ദേഹം നേതൃപരമായ പങ്കുഹിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.