ദ്വിദിന ഖുർആൻ പാരായണ പഠന ക്ലാസ് സംഘടിപ്പിച്ചു
ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ക്ലാസ് എച്ച്ആർഡിഎഫ് മാനേജർ ഇബ്രാഹിം മൗലവി വടുതല ഉദ്ഘാടനം ചെയ്തു
പുത്തനത്താണി: ഖുർ ആൻ പാരായണത്തിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി അറബി അക്ഷരങ്ങൾ അറിയാത്തവർക്കും നോക്കി വായിക്കാൻ കഴിയാത്തവർക്കുമായി രണ്ട് ദിവസത്തെ പഠന ക്ലാസ് സംഘടിപ്പിച്ചു. ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ക്ലാസ് എച്ച്ആർഡിഎഫ് മാനേജർ ഇബ്രാഹിം മൗലവി വടുതല ഉദ്ഘാടനം ചെയ്തു.
സാബിത്ത് നദ്‌വി ഫിറോസ് കോഴിച്ചെന എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ 7907929303 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.