കെ-റെയിൽ വിരുദ്ധ സമരം: യുഡിഎഫ് താനൂരിൽ വിശദീകരണ യോഗം നടത്തി
മോഹന വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയെ അളക്കാൻ പിണറായി വിജയൻ ശ്രമിക്കുകയാണ്.
മലപ്പുറം: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി യുഡിഎഫ് മലപ്പുറം താനൂരിൽ വിശദീകരണ യോഗം നടത്തി. കോൺഗ്രസ് നേതാവ് വി ടി ബൽറാം യോഗം ഉദ്ഘാടനം ചെയ്തു.
മോഹന വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയെ അളക്കാൻ പിണറായി വിജയൻ ശ്രമിക്കുകയാണ്. എന്ത് പ്രതിസന്ധി ഉണ്ടായാലും പദ്ധതി നടപ്പിലാക്കും എന്ന വാശി കമ്മിഷൻ കിട്ടാനുള്ള ഏർപ്പാടാണ് സർക്കാർ നടത്തുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു.
മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. വി കെ എം ഷാഫി, ഒ രാജൻ, എം പി അഷറഫ്, ഷാജി പച്ചേരി, ഇ പി കുഞ്ഞാവ, വാസുദേവൻ, സൽമ, ഫാത്തിമ, മുത്തുകോയ തങ്ങൾ അഡ്വ: കെ പി സൈതലവി, കെ പി ഇസ്മായിൽ, എന്നിവർ സംസാരിച്ചു. യോഗത്തിൽ രക്താകരൻ അധ്യക്ഷത വഹിച്ചു