ജില്ലാ വികസന കമ്മിഷണറായി അനുപം മിശ്ര ചുമതലയേറ്റു
നേരത്തെ കൊല്ലം, ആലപ്പുഴ സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലാ വികസന കമ്മിഷണറായി (ഡിഡിസി) അനുപം മിശ്ര ചുമതലയേറ്റു. 2016 ഐഎഎസ് ബാച്ച് ഉദ്യാഗസ്ഥനായ ഇദ്ദേഹം ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്. നേരത്തെ കൊല്ലം, ആലപ്പുഴ സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന വികസന പദ്ധതികളുടേയും പുരോഗതി നിരീക്ഷിക്കുക, അവലോകനം ചെയ്യുക, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമർപ്പിക്കുക, ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിനെ സഹായിക്കുക, പോലീസുമായും മറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായും ഏകോപനം നടത്തുക എന്നിവയാണ് ഡിഡിസിമാരുടെ ചുമതലകള്‍.