അരൂക്കുറ്റി പഞ്ചായത്ത് 11ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എസ് ഡിപിഐ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
വടുതലയിലെ എസ് ഡിടിയു പ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളാണ് മത്സരിക്കുന്നതിനായി കെട്ടി വെയ്‌ക്കേണ്ട തുക ഷാജഹാന് സ്വരൂപിച്ചു നല്‍കിയത്.
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍ മണ്ഡലത്തിലെ അരൂക്കുറ്റി പഞ്ചായത്ത് 11 ാം വാര്‍ഡില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജഹാന്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വടുതലയിലെ എസ് ഡിടിയു പ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളാണ് മത്സരിക്കുന്നതിനായി കെട്ടി വെയ്‌ക്കേണ്ട തുക ഷാജഹാന് സ്വരൂപിച്ചു നല്‍കിയത്.
കൊമ്പനാമുറിയില്‍ നിന്നും നിരവധി പ്രവര്‍ത്തകരോടോപ്പം പ്രകടനമായാണ് അരൂക്കുറ്റി പഞ്ചായത്ത് ഓഫിസില്‍ എത്തി നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. മണ്ഡലം പ്രസിഡന്റ് രാജ്ഷാ ഹസന്‍, മണ്ഡലം സെക്രട്ടറി മുഹമ്മദലി ജിന്ന, മണ്ഡലം കമ്മിറ്റി അംഗം ഷിറാസ് പാണാവള്ളി, വടുതല ബ്രഞ്ച് സെക്രട്ടറി സൈനുദ്ദീന്‍, കാട്ടുപുറം ബ്രാഞ്ച് പ്രസിഡന്റ് യഹ്‌യാ തുടങ്ങിയവര്‍ സംബന്ധിച്ചു.