തിരുവനന്തപുരം: ബാബരി ദിനത്തില്‍ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം നടത്തി. ബാബരി ഭൂമി മുസ്ലീംകള്‍ക്ക് വിട്ടുനല്‍കുക, മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം അധ്യക്ഷത വഹിച്ചു. ഷബീര്‍ ആസാദ്, ജലീല്‍ കരമന, മീരാന്‍ തമ്പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.