ബൈക്ക് മോഷണം: പ്രതികൾ പിടിയില്‍

നിലമ്പൂർ കോടതി യിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Update: 2021-02-01 18:23 GMT

മലപ്പുറം: മോഷ്ടിച്ചെടുത്ത ബൈക്കുമായി കറങ്ങുന്നതിനിടയില്‍ യുവാക്കൾ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വഴിക്കടവ് നാരുവാലമുണ്ട എന്ന സ്ഥലത്തു വീടിന്റെ മുന്നിൽ നിറുത്തി ഇട്ടിരുന്ന പൾസർ ബൈക്ക് രാത്രിയിൽ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. കുറ്റിയൊഴത്തിൽ ഗിരി പ്രകാശ് എന്ന അഹമ്മദ് അജ്മൽ (21)വാരിയത്തോടിക അജ്മൽ എന്ന കുഞ്ഞാണി (19) എന്നിവരെ ആണ് വഴിക്കടവ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീർ പി അറസ്റ്റ് ചെയ്തത്.

നിലമ്പൂർ കോടതി യിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതികൾ കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും എന്ന് വഴിക്കടവ് ഇൻസ്‌പെക്ടർ പറഞ്ഞു. എസ്ഐ ശിവൻ, സീനിയർ സിപിഒ സുധീർ, അബൂബക്കർ, സിപിഒ റിയാസ് അലി, ഉണ്ണികൃഷ്ണൻ കൈപിനി, പ്രശാന്ത് കുമാർ. എന്നിവരാണ് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.

Similar News