സിഎച്ച്-പട്ടലങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ മഴക്കാലമാകുന്നതോടെ വെള്ളം കെട്ടി കിടന്ന് അപകടം പതിവാകുകയാണ്.

Update: 2020-06-04 06:25 GMT

വാടാനപ്പള്ളി: വാടാനപ്പള്ളി പഞ്ചായത്തിലെ സിഎച്ച് ഓര്‍ഫനേജ് മുതല്‍ പട്ടലങ്ങാടി വരെയുള്ള റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചു റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ അഞ്ചങ്ങാടി ബ്രാഞ്ച് കമ്മിറ്റി റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു.

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ മഴക്കാലമാകുന്നതോടെ വെള്ളം കെട്ടി കിടന്ന് അപകടം പതിവാകുകയാണ്. ഈ സാഹചര്യത്തില്‍ പരിസരവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നിലവിലെ ഭരണസമിതിയുടെ കാലാവധി തീരാറായിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നില്ല.

13,14 വാര്‍ഡിലെ അതിര്‍ത്തിയിലുള്ള റോഡിലൂടെ നിരവധിപേരാണ് ദിവസവും യാത്ര ചെയ്യുന്നതെന്നിരിക്കെ പഞ്ചായത്തിന്റെ ഈ അവഗണന അത്യന്തം പ്രതിഷേധകരമാണെന്ന് എസ്ഡിപിഐ അഞ്ചങ്ങാടി ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ പ്രതിഷേധത്തില്‍ കണ്ണ് തുറക്കാന്‍ പഞ്ചായത്ത് തയ്യാറാവാത്ത പക്ഷം പ്രദേശവാസികളുടെ സഹകരണത്തോടെ തുടര്‍ സമരങ്ങളുമായി എസ്ഡിപിഐ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷെഫീദ്, സുധീര്‍ ഹമീദ്, അബ്ദുല്ല കുട്ടി, ശറഫുദ്ധീന്‍, മുനീര്‍, ഇജാസ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. 

Tags:    

Similar News