ചാലിയാർ, ഇരുവഴഞ്ഞിപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദേശം
തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്: സമീപ പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ചാലിയാർ, ഇരുവഴഞ്ഞിപ്പുഴ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെന്നു കണ്ടാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ജില്ലാ കലക്ടർ നിർദേശം നൽകി. തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.