ആലപ്പുഴ ജില്ലയില്‍ ഇന്ന് 914 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.35%
240 പേര്‍ കോവിഡ് ആശുപത്രികളിലും 1642 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികിൽസയിലുണ്ട്.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 914 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ രോഗമുക്തരായി. 9.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആക 2,10,530 പേര്‍ രോഗമുക്തരായി. 8460 പേര്‍ ചികിൽസയിലുണ്ട്.
240 പേര്‍ കോവിഡ് ആശുപത്രികളിലും 1642 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികിൽസയിലുണ്ട്. 5822 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 215 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1829 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2621 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28339 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9769 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.