കോഴിക്കോട് ജില്ലയില്‍ 385 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 178
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 178 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 385 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 360 പേര്‍ക്കാണ് രോഗം ബാധിച്ചത്.
5878 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 178 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവര്‍ - 22
ആയഞ്ചേരി -3
ചോറോട് - 4
കോടഞ്ചേരി - 1
കൂത്താളി - 2
കോഴിക്കോട്- 6
മണിയൂര്‍- 1
നാദാപുരം -2
തിരുവള്ളൂര്‍ - 1
വടകര - 1
വേളം - 1