കോഴിക്കോട് ജില്ലയില്‍ 131 പേര്‍ക്ക് കോവിഡ്; രോഗമുക്തി 186

സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി.

Update: 2020-09-03 14:19 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 131 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി.

കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 30 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 21 പേര്‍ക്കും മാവൂരില്‍ 10 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ചികിൽസയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1844 ആയി. 186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.  

Similar News