കൊവിഡ് ബാധിതരുടെ ആരോഗ്യനില തൃപ്തികരം

രണ്ട് പേര്‍ രോഗം ഭേദമായെങ്കിലും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നു.

Update: 2020-04-16 14:58 GMT

മലപ്പുറം: കൊവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിൽസയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ വിദഗ്ധ ചികിൽസക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു.

രണ്ട് പേര്‍ രോഗം ഭേദമായെങ്കിലും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നു. വൈറസ് ബാധിതരായി എട്ട് പേരാണ് ഐസൊലേഷനില്‍ ചികിൽസയില്‍ തുടരുന്നത്.

ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ഇന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതുവരെ 1,468 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 41 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Similar News