മലപ്പുറം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍
സമ്പര്‍ക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണമെന്നും നിർദേശമുണ്ട്.
മലപ്പുറം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള മുഴുവനാളുകളെയും കണ്ടെത്തും. ഇതില്‍ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി ചികിൽസ ലഭ്യമാക്കും. സമ്പര്‍ക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണമെന്നും നിർദേശമുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പെട്രോള്‍ പമ്പുകള്‍ രാവിലെ രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെയും മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പാര്‍സല്‍ മാത്രം അനുവദിക്കും.
അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണില്‍ തുറന്നു പ്രവര്‍ത്തിക്കാവൂ. ഈ സ്ഥാപനങ്ങളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാവു. അയല്‍ വീടുകളിലെ കുട്ടികളെ എടുക്കുകയോ താലോലിക്കുകയോ ചെയ്യരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരോടും അടുത്തിടപഴകരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.