പാലക്കാട് ജില്ലയില്‍ ഇന്ന് 2727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആകെ 12018 പരിശോധന നടത്തിയതിലാണ് 2727 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 22.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
പാലക്കാട്: പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച്ച 2727 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1848 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 863 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
2190 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 12018 പരിശോധന നടത്തിയതിലാണ് 2727 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 22.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ജില്ലയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 12267 ആയി. ജില്ലയില്‍ ചികിൽസയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർകോട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ പത്തനംതിട്ട ജില്ലയിലും 8 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 10 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 22 പേർ എറണാകുളം ജില്ലയിലും 47 പേർ കോഴിക്കോട് ജില്ലയിലും 83 പേർ തൃശ്ശൂർ ജില്ലയിലും 256 പേർ മലപ്പുറം ജില്ലയിലും ചികിൽസയിലുണ്ട്.