കൂടുതൽ കൊവിഡ് ആശുപത്രികൾ ഒരുക്കി
സർക്കാർ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്
മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിൽസാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. പെരിന്തൽമണ്ണ എംഇഎസ് ആർട്സ് കോളേജിൽ 120 കിടക്കകളും 13 പേർക്കുള്ള തീവ്രരിചരണ വിഭാഗവും രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകും.
ഇഎംഎസ് നഴ്സിങ്ങ് ഹോസ്റ്റൽ 100 കിടക്കകളുള്ള കൊവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. നിലമ്പൂർ ഐജിഎംആർ ഹോസ്റ്റൽ സിഎഫ്എൽടിസി യാക്കി മാറ്റും. ആവശ്യമെങ്കിൽ കൊവിഡ് ആശുപത്രിയാക്കി മാറ്റും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്ക് കൊവിഡ് സ്ക്രീനിങ്ങിന് ഉപയോഗിക്കും. മറ്റൊരു ബ്ലോക്കിൽ രോഗികളെ ചികിൽസിക്കന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ജില്ലയിൽ കൂടുതൽ സൗകര്യമൊരുക്കാൻ സർക്കാർ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എല്ലാവരും സ്വീകരിക്കണം. മറ്റു രോഗങ്ങളുള്ളവരിലെ കൊവിഡ് ബാധ അപകടകരമാണ്. ഇത്തരം ആളുകൾ രോഗം വരാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കണം.