സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
കണ്ണൂർ ഗവ: മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ യുവാവ് മരണപ്പെട്ടു. സിപിഎം തില്ലങ്കേരി കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറി തെക്കംപൊയിലിലെ പിഎം ഷിജിത്ത് (39) ആണ് മരണപ്പെട്ടത്.
രണ്ടാഴ്ച മുമ്പാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കണ്ണൂർ ഗവ: മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. പരേതനായ പി മോഹനൻ്റെയും പ്രേമവല്ലിയുടെയും ഏകമകനാണ്. തില്ലങ്കേരി മേഖലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഷിജിത്തിന് പ്രമേഹരോഗി ആയിരുന്നു.
ഭാര്യ: ഷിംന, മക്കൾ: നീരവ്, നാദവ്, നൈതിക്, സംസ്‌കാരം മട്ടന്നൂർ പൊറോറ നഗരസഭാ പൊതു ശ്മശാനത്തിൽ നടക്കും.