മലപ്പുറം പട്ടിക്കാട് ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു
വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം.
പെരിന്തൽമണ്ണ: ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. മണ്ണാർമല ജങ്ഷനിലെ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ കാരാട്ടുതൊടി മുഹമ്മദാലി ഹാജിയാണ് (72) മരിച്ചത്. കെ ടി ബിസിനസ് ഗ്രൂപ് സ്ഥാപകനായ അദ്ദേഹം വർഷങ്ങളായി മണ്ണാർമല ജങ്ഷനിൽ ബിസിനസ് നടത്തിവരികയായിരുന്നു.
വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം. ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12.15ഓടെ മരിക്കുകയായിരുന്നു. മൃതദേഹം മേലാറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: ബുഷ്റ, ഹബീബ്, അമീൻ, യൂസുഫ്. മരുമക്കൾ: അബ്ദുൽ മജീദ് (വളപുരം), തസ്നി (മപ്പാട്ടുകര), യാസ്മിൻ (മക്കരപറമ്പ്), ഷനില (കട്ടുപ്പാറ).