വയനാട്ടില്‍ ഡയാലിസിസ് ഷിഫ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും
ജില്ലയില്‍ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം പരിമിതമാണ്. നിലവിലെ സാഹചര്യത്തില്‍ എല്ലാ രോഗികള്‍ക്കും ചികില്‍സാ സഹായമെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ല.
കല്‍പറ്റ: അന്യജില്ലകളിലെ പ്രധാന ആശുപത്രികളെ ആശ്രയിച്ച് ഡയാലിസിസ് നടത്തി വന്ന രോഗികള്‍ക്ക് വേണ്ടി ജില്ലയിലെ ആശുപത്രികളിലുള്ള ഡയാലിസിസ് യൂനിറ്റുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കാന്‍ കലേ്രക്ടറ്റില്‍ എകെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം പരിമിതമാണ്. നിലവിലെ സാഹചര്യത്തില്‍ എല്ലാ രോഗികള്‍ക്കും ചികില്‍സാ സഹായമെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ല. എംപി ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് മെഷിന്‍ വാങ്ങുന്നതിനും തീരുമാനിച്ചു.അത്യാവശ്യ മരുന്നുകള്‍ മറ്റ് ജില്ലകളില്‍ നിന്ന് എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ പോലിസിനും ആര്‍ടിഒയ്ക്കും നിര്‍ദേശം നല്‍കി.
കമ്മ്യൂണിറ്റി കിച്ചണുകളില്‍ വളണ്ടിയര്‍മാരുടെ എണ്ണം കുറയ്ക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലാ ഭരണകുടം നല്‍കുന്ന പാസ്സ് ഇല്ലാത്തവരെ ഒഴിവാക്കുന്നതിന് പോലിസിനെ ചുമതലപ്പെടുത്തി. യോഗത്തില്‍ എംഎല്‍എമാരായ സികെ ശശീന്ദ്രന്‍, ഐസി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല, ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ എന്നിവര്‍ പങ്കെടുത്തു.