വിദൂര വിദ്യാഭ്യാസത്തിലൂടെ 25 പേര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി

എല്‍പി സ്‌കൂള്‍ അധ്യാപകര്‍, ലൈബ്രറിയേറിയന്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ് തുടങ്ങിയ മേഖലകളിലുള്ളവരും കുടുംബിനികളും ദര്‍സ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടുന്ന 25 പേരാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

Update: 2020-03-12 13:10 GMT

മലപ്പുറം: ബിരുദ പഠനം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി. ബിഎ മലയാള സാഹിത്യത്തില്‍ 2017 ലെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളാണ് ബിരുദം പൂര്‍ത്തിയാക്കിയത്.

എല്‍പി സ്‌കൂള്‍ അധ്യാപകര്‍, ലൈബ്രറിയേറിയന്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ് തുടങ്ങിയ മേഖലകളിലുള്ളവരും കുടുംബിനികളും ദര്‍സ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടുന്ന 25 പേരാണ് മാര്‍ച്ച് 12ന് പരീക്ഷ പൂര്‍ത്തികരിച്ചതെന്ന് കോട്ടക്കല്‍ സ്വദേശിയും ഗ്രൂപ്പ് ലീഡറുമായ സന്തോഷ് ടി വി അറിയിച്ചു.




Similar News