എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് 1042 പേര്‍ക്ക് രോഗം

178 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Update: 2020-11-01 14:37 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1042 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 841 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.178 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു നാവികസേന ഉദ്യോഗസ്ഥനും ഒരു പോലിസ് ഉദ്യോഗസ്ഥനും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. തൃക്കാക്കര 52, എടത്തല 45, അശമന്നൂര്‍ 32, മരട് 30, ചൂര്‍ണ്ണിക്കര 29, മട്ടാഞ്ചേരി 28, മൂക്കന്നൂര്‍ 25, കൂവപ്പടി 24, ഫോര്‍ട്ട് കൊച്ചി 24, രായമംഗലം 23, ചളിക്കവട്ടം 22, തൃപ്പൂണിത്തുറ 22, മുടക്കുഴ 22, വേങ്ങൂര്‍ 22, അങ്കമാലി 20, കോട്ടപ്പടി 17, പള്ളുരുത്തി 16, മണീട് 16, നീലീശ്വരം 16, ചെല്ലാനം 15, പള്ളിപ്പുറം 15 എന്നിവിടങ്ങിളിലാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുതൽ റിപോർട്ട് ചെയ്യപ്പെട്ടത്.

ഇന്ന് 808 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1756 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1830 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29916 ആണ്. ഇതില്‍ 28391 പേര്‍ വീടുകളിലും 61 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1464പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 140 പേരെ ആശുപത്രിയിലും എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍ടിസികളില്‍ നിന്ന് 93 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12808 പേരാണ് നിലവില്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത് കളമശ്ശേരി മെഡിക്കല്‍ കോളജ് - 189, പിവിഎസ് 55, ജിഎച്ച് മൂവാറ്റുപുഴ 13, ഡിഎച്ച് ആലുവ 11, പറവൂര്‍ താലൂക്ക് ആശുപത്രി 3, സഞ്ജീവനി 58, സ്വകാര്യ ആശുപത്രികള്‍ 762, എഫ്എല്‍ടിസികള്‍ 905, എസ്എല്‍ടിസികള്‍ 224, വീടുകള്‍ 9546 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

Similar News