തലപ്പാറയിൽ 160 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി
ആന്ധ്രയിൽ നിന്ന് കൊണ്ട് വന്ന കഞ്ചാവ് മലപ്പുറം-കോഴിക്കോട് ജില്ലകളിൽ വിതരണത്തിനായി വന്നതാണ്.
പരപ്പനങ്ങാടി: തലപ്പാറയിൽ എക്സൈസ് ടീമിൻ്റെ നേതൃത്വത്തിൽ വൻതോതിൽ കഞ്ചാവ് വേട്ട. കോഴിക്കോട്-തൃശൂർ ഹൈവെയിൽ തലപ്പാറയിൽ വെച്ചാണ് ഇന്ന് മൂന്ന് മണിയോടെ 160 കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടിയത്.
മലപ്പുറം ചേലേമ്പ്ര സ്വദേശി ഫിറോസ് എന്ന ഹസ്സൻകുട്ടി (43), പെരുമുഖം സ്വദേശി അബ്ദുൽ ഖാദർ (44) എന്നിവരെ കഞ്ചാവ് കടത്തിയതിന് പിടികൂടി. ആന്ധ്രയിൽ നിന്ന് കൊണ്ട് വന്ന കഞ്ചാവ് മലപ്പുറം-കോഴിക്കോട് ജില്ലകളിൽ വിതരണത്തിനായി വന്നതാണ്. ഒന്നര കോടി രൂപ വില വരുമെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.