ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യം ലഭിക്കാതെ കുടുംബം ബുദ്ധിമുട്ടിൽ

ഇത്തരം കുട്ടികളുടെ അമ്മമാർക്ക് പ്രതി മാസത്തിൽ ലഭിക്കുന്ന സഹായധനവും ലഭിക്കുന്നില്ല.

Update: 2020-12-06 14:22 GMT

അരീക്കോട്: സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാർക്ക് പ്രഖ്യാപിച്ച പ്രതിവർഷ ആനുകൂല്യം രണ്ടു വർഷമായിട്ടും ലഭിക്കാതെ കുടുംബം ബുദ്ധിമുട്ടിൽ. ഊർങ്ങാട്ടിരി ഓട്ടതാന്നിക്കൽ അയിശ കുട്ടിയുടെ മകൾ സാബിറക്കാണ് ഫണ്ട് ലഭിക്കാത്തതു മൂലം ചികിൽസക്ക് കഷ്ടപ്പെടുന്നത്.

ശാരിരിക അവശത വർധിച്ചതിനെ തുടർന്ന് ഭക്ഷണം പോലും പൈപ്പിലൂടെയാണ് നൽകുന്നത്. ശാരിരികമായി ഏറെ അവശതയനുഭവിക്കുന്ന ഭിന്നശേഷിയുള്ളവരുടെ ആനുകൂല്യം സമയബന്ധിതമായി നൽകാൻ സാധിക്കാത്തത് ബന്ധപ്പെട്ട വകുപ്പുകളിലെ മെല്ലേപ്പോക്ക് രീതിയാണ്. കാരണമൊന്നുമില്ലാതെയാണ് നടപടികൾ വൈകിപ്പിക്കുന്നത്.

ഇത്തരം കുട്ടികളുടെ അമ്മമാർക്ക് പ്രതി മാസത്തിൽ ലഭിക്കുന്ന സഹായധനവും ലഭിക്കുന്നില്ല. ഊർങ്ങാട്ടിരി പഞ്ചായത്തിൽ രണ്ട് വർഷമായി ഇവർക്കുളള ഫണ്ട് സാങ്കേതിക തടസം പറഞ്ഞു തടഞ്ഞുവെച്ചതിനെതിരേ രക്ഷിതാക്കൾ കഴിഞ്ഞമാസം സമരം നടത്തിയിരുന്നു. സർക്കാർ ഫണ്ട് അടിയന്തിരമായി ലഭിച്ചാൽ കുട്ടിയുടെ തുടർ ചികിൽസക്ക് ആശ്വാസമാകുമെന്ന് കുടുംബം പറഞ്ഞു.

Similar News