ചാപ്പപ്പടിയിൽ മീൻചാപ്പ തകര്‍ത്തു

ചാപ്പപ്പടിയിൽ സാമൂഹ്യദ്രോഹികളുടെ അക്രമം തുടർച്ചയായിട്ട് ഉണ്ടാകുന്നുണ്ട്

Update: 2020-07-25 12:25 GMT

പരപ്പനങ്ങാടി: ചാപ്പപ്പടിയിൽ സാമൂഹ്യ ദ്രോഹികള്‍ മീൻചാപ്പ തകർത്തു. മൂസാമിന്റെ സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള എംഎംകെ കമ്പനിയുടെ ഓടിട്ട ചാപ്പയാണ് വെള്ളിയാഴ്ച രാത്രിയിൽ സാമൂഹ്യദ്രോഹികൾ തകർത്തത്. ഇതിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്ന വിശ്രമ കേന്ദ്രവും തകർത്തു കടലിലേക്കിട്ടു. പ്രദേശത്ത് മലമൂത്ര വിസർജ്ജനവും നടത്തി സ്ഥലം മലിനമാക്കിയിട്ടുണ്ട്.

മതിൽ ആയുധങ്ങൾ ഉപയോഗിച്ച് പൊളിക്കുകയും ഓടുകളും മറ്റും അടർത്തി പൊട്ടിക്കുകയും കടലിലേക്കിടുകയും ചെയ്തിട്ടുണ്ട്. ചാപ്പപ്പടിയിൽ സാമൂഹ്യദ്രോഹികളുടെ അക്രമം തുടർച്ചയായിട്ട് ഉണ്ടാകുന്നുണ്ട്. പ്രതികളെ കണ്ടെത്തി നടപടിയെടുക്കാത്തതാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ  നടക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. 

ഇതുപോലുള്ള ഒറ്റപ്പെട്ട പല സംഭവങ്ങളും നേരത്തെയും ഇവിടെ ഉണ്ടായിട്ടുണ്ട്. പരപ്പനങ്ങാടി പോലിസില്‍ പരാതി നൽകിയതിനെ തുടർന്ന് പോലിസ് സ്ഥലത്തെി. തുടർച്ചയായുള്ള സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം കണ്ടെത്താൻ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നും രാത്രികാല പോലിസ് പെട്രോളിംഗ്  ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Similar News