നിലമ്പൂർ നഗരസഭയിലെ 4 ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിച്ചു
മേഖലയിൽ രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ മാത്രമേ കടകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു
നിലമ്പൂർ: കൊവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ നിലമ്പൂർ നഗരസഭയിലെ നാല് ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിച്ചു. ചന്തക്കുന്ന് ,ചാരംകുളം ,സ്കൂൾ കുന്ന്, പട്ടരാക്ക ഡിവിഷനുകളാണ് കണ്ടെയൻമെൻറ് സോണാക്കി പ്രഖ്യാപിച്ചത്.
നിലമ്പൂർ നഗരസഭയിൽ ചൊവ്വാഴ്ച വൈകിട്ട് ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. തെരുവ് കച്ചവടം 15 ദിവസത്തേക്ക് നിരോധിച്ചു. മൽസ്യ മാർക്കറ്റുകളും അടച്ചിടും, മാസ്ക്ക് ധരിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും യോഗം പോലിസിന് നിർദ്ദേശം നൽകി. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മേഖലയിൽ രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ മാത്രമേ കടകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.