അര കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍കുന്നതിനായാണ് ഇയാള്‍ കഞ്ചാവുമായി പരപ്പനങ്ങാടിയില്‍ എത്തിയത്.

Update: 2020-02-18 14:56 GMT

പരപ്പനങ്ങാടി: ചില്ലറ വില്‍പ്പനക്കായി എത്തിച്ച അര കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശി സുധാകരനെയാണ് പരപ്പനങ്ങാടി നിന്ന് പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീഖും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കുറച്ചു കാലങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍കുന്നതിനായാണ് ഇയാള്‍ കഞ്ചാവുമായി പരപ്പനങ്ങാടിയില്‍ എത്തിയത്.

എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ സൂരജ്, സുധീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രദീപ്കുമാര്‍ കെ, പ്രമോദ് ദാസ്, ഷിജിത്, നിതിന്‍ സി , സിന്ധു, െ്രെഡവര്‍ വിനോദ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.




Tags:    

Similar News