ആരോഗ്യ പ്രവര്‍ത്തക കൊവിഡ് ബാധിച്ചു മരിച്ചു
ജില്ലാ ടിബി പ്രോഗ്രാമിന് കീഴിലുള്ള സംഘത്തിലെ അംഗമായിരുന്നു.
കല്‍പറ്റ: വയനാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍ടിഇപി ലാബ് ടെക്‌നീഷ്യനായിരുന്ന യുകെ അശ്വതി (24) ആണ് മരിച്ചത്.
ജില്ലാ ടിബി പ്രോഗ്രാമിന് കീഴിലുള്ള സംഘത്തിലെ അംഗമായിരുന്നു. മാനന്തവാടി കൊവിഡ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു.
മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടി കുഴിയില്‍ പി കെ ഉണ്ണികൃഷ്‌ണന്റെ മകളാണ്. മാതാവ്: പി. ബിന്ദു. സഹോദരൻ: അമൽ കൃഷ്ണ.