ഇടുക്കിയിൽ രണ്ടു ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറക്കും
മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു
ഇടുക്കി: മഴ ശക്തമായ സാഹചര്യത്തിൽ കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളുടെ മുഴുവൻ ഷട്ടറുകളും വ്യാഴാഴ്ച്ച വൈകിട്ട് ആറിന് തുറക്കും. കല്ലാർകുട്ടി ഡാമിൽ നിന്ന് 800 ക്യുമെക്സ് വെള്ളവും ലോവർപെരിയാർ ഡാമിൽ നിന്ന് 1200 ക്യുമെക്സ് വെള്ളവും ഒഴുക്കിക്കളയും.
മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.
പൊൻമുടി ഡാമിൻ്റെ മൂന്നു ഷട്ടറുകൾ വെള്ളിയാഴ്ച്ച രാവിലെ 10ന് 30 സെന്റിമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടും.