പരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികൾ എടിഎം കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു
കടകളിൽ പുറത്ത് ഇട്ടിരുന്ന ഉന്തുവണ്ടികൾ റോഡിലേക്ക് വലിച്ചിട്ടിട്ടുമുണ്ട്.
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. എടിഎം കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു. പരപ്പനങ്ങാടി കടലുണ്ടി റോഡിലുള്ള എടിഎം കൗണ്ടർ ഗ്ലാസ് തകർത്തു. മൂന്ന് കടകൾക്ക് നേരേയും അക്രമം നടന്നു.
കടകളിൽ പുറത്ത് ഇട്ടിരുന്ന ഉന്തുവണ്ടികൾ റോഡിലേക്ക് വലിച്ചിട്ടിട്ടുമുണ്ട്. പരപ്പനങ്ങാടി കനറാ ബാങ്ക് എടിഎമ്മാണ് തകർത്തത്. ഇതിൻ്റെ ഗ്ലാസ്സുകൾ അടിച്ച് തകർത്ത നിലയിലാണ്. രാവിലെയാണ് അക്രമം ശ്രദ്ധയിൽ പെട്ടത്. പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.