ജാമിഅ നൂരിയ്യ ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു
നിലപാടുകളില്‍ ഉറച്ച് നിന്ന് ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു. ദീനി രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഹൈദരലി തങ്ങളുടെ മാതൃക പിന്തുടരണമെന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജില്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
നിലപാടുകളില്‍ ഉറച്ച് നിന്ന് ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും സമുദായത്തിനും ജാമിഅ നൂരിയ്യക്കും നികത്താനാക്കത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, കെകെഎസ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, കബീര്‍ ബാഖവി കൊല്ലം, കെ ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, തൃക്കടേരി മുഹമ്മദലി ഹാജി, സി എച്ച് ത്വയ്യിബ് ഫൈസി, ഒഎംഎസ് തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, സഈദ് മുസ്്‌ലിയാര്‍ വിഴിഞ്ഞം, സലീം എടക്കര എന്നിവര്‍ സംസാരിച്ചു.