കെ റെയിൽ: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഗ്രോ വാസു
ചെറിയ വിഭാഗം സമ്പന്നർക്ക് അതിവേഗം സഞ്ചരിക്കാനാണ് പാത ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പയ്യോളി: പ്രായോഗികമല്ലാത്ത പദ്ധതി മുന്നോട്ടുവെച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. നന്തിയിലെ നാരങ്ങോളികുളം കെ റെയിൽ സമരപന്തലിൽ നടന്ന കെ റെയിൽ മാധ്യമം പ്രത്യേക പതിപ്പിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ വിഭാഗം സമ്പന്നർക്ക് അതിവേഗം സഞ്ചരിക്കാനാണ് പാത ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖലീൽ കുനിത്തല അധ്യക്ഷനായി. ടി ടി ഇസ്മയിൽ,ബാലൻ അമ്പാടി,വി.കെ.കെ.റിയാസ്,ടി.കെ.നാസർ ,പ്രകാശൻ പുറക്കാട് ,കെ.ഹുബൈബ് സംസാരിച്ചു.ബഹ്‌റൈൻ നന്തി അസോസിയേഷൻ പ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യം പകടിപ്പിച്ചു.