കോട്ടയം ജില്ലയില്‍ 156 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
നിലവില്‍ 2754 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 7792 പേര് രോഗബാധിതരായി
കോട്ടയം: കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച്ച 156 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 148 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും കൊവിഡ് ബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ രണ്ടു പേര് ആലപ്പുഴ ജില്ലക്കാരാണ്.
വാഴപ്പള്ളി- 25, കുമരകം-14, ചങ്ങനാശേരി-10, കോട്ടയം-9, എരുമേലി, പായിപ്പാട്-8 വീതം, തൃക്കൊടിത്താനം, എലിക്കുളം-7 വീതം, പള്ളിക്കത്തോട്-6 നെടുംകുന്നം-5, രാമപുരം, കറുകച്ചാല്‍, വാകത്താനം-4 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗം ഭേദമായ 150 പേര്‍കൂടി ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 2754 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 7792 പേര് രോഗബാധിതരായി. 5035 പേര് രോഗമുക്തി നേടി. 20233 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.