കോട്ടയം ജില്ലയില്‍ 192 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്.
കോട്ടയം: കോട്ടയം ജില്ലയില്‍ 192 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 188 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 3295 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 36 പേര്‍ക്ക് രോഗം ബാധിച്ചു. തിരുവാര്‍പ്പ്-18, വാഴപ്പള്ളി-16, അയ്മനം-14, എരുമേലി-12, പാന്പാടി-11, പനച്ചിക്കാട്-10, തൃക്കൊടിത്താനം-9, ഈരാറ്റുപേട്ട-6, ഏറ്റുമാനൂര്‍, മണര്‍കാട്-5 വീതം, കടനാട്-4 എന്നിവയാണ് രോഗം കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍.
രോഗം ഭേദമായ 147 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2200 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ 6474 പേര്‍ രോഗബാധിതരായി. 4271 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20171 പേര്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്.