കോട്ടയം ജില്ലയില്‍ 3922 പേര്‍ക്കു കൊവിഡ്; 2364 പേര്‍ക്കു രോഗമുക്തി
രോഗം ബാധിച്ചവരില്‍ 1790 പുരുഷന്‍മാരും 1724 സ്ത്രീകളും 408 കുട്ടികളും ഉള്‍പ്പെടുന്നു.
കോട്ടയം: ജില്ലയില്‍ 3922 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 112 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2364 പേര്‍ രോഗമുക്തരായി. 6878 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 1790 പുരുഷന്‍മാരും 1724 സ്ത്രീകളും 408 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 603 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 21255 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 380926 പേര്‍ കൊവിഡ് ബാധിതരായി. 356851 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33723 ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.