തിരൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
തിരൂർ: തിരൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ആലത്തിയൂർ ആനപ്പടി സ്വദേശി പുല്ലത്ത് ഖാസിം (43) ആണ് മരണപ്പെട്ടത്. കൊവിഡ് ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ബിപി അങ്ങാടിയിലെ ട്വിൻസ് ഫർണ്ണിച്ചർ ഉടമയായ ഖാസിം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.
ഭാര്യ:ഹാജറ, മക്കൾ: ആദില ഷെറി, ഹസ്‌ന ഷെറി, മുഹമ്മദ് ഷാദിൽ, മുഹമ്മദ് ഷിബിൽ.