കോഴിക്കോട് ജില്ലയില്‍ 432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 432 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.
12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3599 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 390 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.