കോഴിക്കോട് ജില്ലയില്‍ 1306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

13.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 19983 കോഴിക്കോട് സ്വദേശികളാണ് ചികിൽസയിലുള്ളത്

Update: 2021-05-30 14:01 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1306 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേർക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 1287 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9762 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 2669 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

13.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 19983 കോഴിക്കോട് സ്വദേശികളാണ് ചികിൽസയിലുള്ളത്.

Similar News