കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10541 ആയി. 6564 പേര് വീടുകളിലാണ് ചികിൽസയിലുള്ളത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 1113 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവര്‍ - 19
ചാത്തമംഗലം - 1
ചെങ്ങങ്ങോട്ട്കാവ് - 1
ചെറുവണ്ണൂര്‍ - 1
ഏറാമല - 1
കാക്കൂര്‍ - 1
കാരശ്ശേരി - 1
കൊടുവള്ളി - 3
കോഴിക്കോട് കോര്പ്പറേഷന് - 1
നന്മണ്ട - 1
നരിക്കുനി - 1
നൊച്ചാട് - 2
ഒളവണ്ണ - 1
പയ്യോളി - 1
താമരശ്ശേരി - 2
വില്യാപള്ളി - 1