ഇടത് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണം: പി കെ ബഷീർ എംഎൽഎ
സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ഏറനാട് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരീക്കോട്: പങ്കാളിത്ത പെൻഷൻ പുനപ്പരിശോധന അനന്തമായി ദീർഘിപ്പിച്ചും ജീവനക്കാർക്ക് മെഡിസെപ് പദ്ധതി നടപ്പിലാക്കാതെയും ഇടത് സർക്കാർ വാഗ്ദാന ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പി കെ ബഷീർ എംഎൽഎ പ്രസ്താവിച്ചു. സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ഏറനാട് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെമ്പർഷിപ്പ് കാംപയിൻ എസ്ഇയു സംസ്ഥാന പ്രസിഡന്റ് എ എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് ദാനം നടത്തി. സജീർ പന്നിപ്പാറ, ആമിർ കോഡൂർ, വി പി അഹമ്മദ്കുട്ടി മദനി, മുഹമ്മദ് പുല്ലുപറമ്പൻ, സലീം ആലിക്കൽ, അബ്ദുൽ വാഹിദ് യു.പി, അബ്ദുനാസർ പൂവ്വത്തി, അബ്ദുൽ ഷെറീഫ് സി, അബ്ദുൽ നാഫിഹ് സി പി, ഷറഫലി എ പി, വി പി അബദുള്ള കോയ, മുഹമ്മദ് ജലീൽ പി, ശിഹാബുദ്ദീൻ പി മുഹമ്മദ് അബ്ദുൽ ജലീൽ, ആബിദ് അഹമ്മദ് സി.പി, എന്നിവർ സംസാരിച്ചു.