പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതിയായി
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതിയായി.പഴയ ബ്ലോക്കിലും പുതിയ ബ്ലോക്കിലുമായി രണ്ട് ലിഫ്റ്റുകളാണ് നിര്‍മിക്കുന്നത്. 68 ലക്ഷം രൂപയുടേതാണ് പദ്ധതി.
ബ്ലഡ് ബാങ്ക് കെട്ടിടത്തില്‍ 8 രോഗികള്‍ക്ക് ഒരേ സമയം കയറാവുന്ന പേഷ്യന്റ് ലിഫ്റ്റും മാതൃ ശിശു ബ്ലോക്കില്‍ 16 രോഗികള്‍ക്ക് കയറാവുന്ന ബെഡ് ലിഫ്റ്റുമാണ് ഒരുക്കു മന്നത്. പേഷ്യന്റ് ലിഫ്റ്റിന് 28.60 ലക്ഷം രൂപയും ബെഡ് ലിഫ്റ്റിന് 39.40 ലക്ഷം രൂപയുമാണ് നിര്‍മാണ ചെലവ്. ജില്ലാ പഞ്ചായത്താണ് ലിഫ്റ്റുകള്‍ നിര്‍മിക്കുന്നത്. 6 മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അറിയിച്ചു.
ആശുപത്രിയിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ലിഫ്റ്റ്. രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും മുകള്‍ നിലയിലേക്ക് പോകാനും ചികിത്സാ സാമഗ്രികള്‍ മുകള്‍ നിലയിലേക്ക് എത്തിക്കാനും ഏറെ പ്രയാസം നേരിട്ടിരുന്നു.