തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: കുന്നമംഗലം പുവ്വാട്ടുപറമ്പില്‍ യുഡിഎഫിന് വിജയം
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോകസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വച്ച ഓഴിവിലാണ് ഉപതിരഞ്ഞടുപ്പ് നടന്നത്.
കോഴിക്കോട്: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം.യുഡിഎഫ് സ്ഥാനാര്‍ഥി നസീബ റായ് 905 വേട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദീപയെ പരാജയപ്പെടുത്തിയാണ് നസീബ റായ് സീറ്റ് നിലനിര്‍ത്തിയത്. കക്ഷിനില (യുഡിഎഫ്-10, എല്‍ഡിഎഫ്-9). കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോകസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വച്ച ഓഴിവിലാണ് ഉപതിരഞ്ഞടുപ്പ് നടന്നത്.