താനൂര്‍-തിരൂര്‍ റോഡില്‍ ലോറികള്‍ തമ്മിലിടിച്ച് അപകടം;ടാങ്കര്‍ ലോറിയില്‍ ഇന്ധനം ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
താനൂര്‍:താനൂര്‍-തിരൂര്‍ റോഡില്‍ വലിയപാടത്ത് ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും ഇടിച്ച് അപകടം.ടാങ്കര്‍ ലോറിയില്‍ ഇന്ധനം ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.അപകടത്തില്‍പ്പെട്ട 2 പേരെ ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട്ടില്‍ നിന്നും തിരൂരിലേക്ക് പഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയും,ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ലോറി തലകീഴായി മറിയുകയും,ടാങ്കര്‍ ലോറി അടുത്തുള്ള കെട്ടിടത്തിലേക്ക് പാഞ്ഞു കയറുകയും ചെയ്തു.
ലോറിയുടെ ഒരു ഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.ടാങ്കര്‍ ലോറി പാഞ്ഞു കയറിയ കെട്ടിടത്തിന് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ടാങ്കര്‍ ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.തിരൂരില്‍ നിന്നും, താനൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സും, പോലിസും, പോലിസ് വളണ്ടിയര്‍മാരും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.