ആഡംബര ഇരുചക്ര വാഹന മോഷ്ടാക്കൾ മലപ്പുറം പോലിസിന്റെ പിടിയിൽ

പ്രതികളിൽ നിന്നും നിരവധി ബുള്ളറ്റുകളും മറ്റ് ആഡംബര ബൈക്കുകളും പോലിസ് പിടിച്ചെടുത്തു. മോഷണം നടത്തിയതിനു ശേഷം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർഥികൾക്കും മറ്റും വിൽപ്പന നടത്തുകയാണ് പതിവ്.

Update: 2022-08-13 18:25 GMT

മലപ്പുറം: മലപ്പുറം കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ചുപേർ പിടിയിലായി. കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ അഫ് ലാഹ് (18) എന്നിവരും പ്രായപൂർത്തി ആവാത്ത രണ്ടുപേരെയും ആണ് മലപ്പുറം പോലിസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

പ്രതികളിൽ നിന്നും നിരവധി ബുള്ളറ്റുകളും മറ്റ് ആഡംബര ബൈക്കുകളും പോലിസ് പിടിച്ചെടുത്തു. മോഷണം നടത്തിയതിനു ശേഷം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർഥികൾക്കും മറ്റും വിൽപ്പന നടത്തുകയാണ് പതിവ്. മലപ്പുറം വാറങ്കോട് എന്ന സ്ഥലത്ത് നിന്ന് 2022 ആ​ഗസ്ത് നാലിന് രാത്രി മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് വൻ ബൈക്ക് മോഷണസംഘത്തെ പോലിസ് കണ്ടെത്തിയത്.

ജില്ലയില്‍ ബൈക്ക് മോഷണവും മറ്റു സംഭവങ്ങളും റിപോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്‍റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, മലപ്പുറം പോലിസ് ഇൻസ്പെക്ടർ ജോബി തോമസ്, എസ്ഐമാരായ ആസ്റ്റിൻ ഡെന്നിസൺ, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Similar News