മലപ്പുറം ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 306 പേര്‍ക്ക് രോഗമുക്തി
രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം ജില്ലയില്‍ ഇന്ന് 306 പേര്‍ വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായി.
മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച്ച 348 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 304 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 20 പേര്‍ക്ക് ഉറവിടമറിയാതെയാണ് കൊവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം ജില്ലയില്‍ ഇന്ന് 306 പേര്‍ വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 10,307 പേരാണ് വിദഗ്ധ ചികിൽസക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
32,617 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,071 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 417 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,703 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,36,714 സാംപിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,732 സാംപിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.