പതിനാലുകാരിയെ ശാരീരികോപദ്രവം ചെയ്ത യുവാവ് അറസ്റ്റിൽ

പെൺകുട്ടി പറഞ്ഞ അടയാളങ്ങൾ വച്ചാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2022-02-25 13:09 GMT

അരിയല്ലൂർ: 14 വയസുകാരിയായ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സാമി മകൻ 31 വയസുള്ള സനലിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പ്രതി ബൈക്കിൽ പിന്തുടരുകയും റോഡിന്റെ എതിർവശത്ത് നിന്നുകൊണ്ട് തുറിച്ചു നോക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്.

പെൺകുട്ടി പറഞ്ഞ അടയാളങ്ങൾ വച്ചാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതി മുമ്പും സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ പോലിസ് അന്വേഷിച്ചു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Similar News