സൂക്ഷ്മതയുള്ള പണ്ഡിതർ മാർഗ്ഗ ദർശികൾ: മൻബഉൽ ഹസനാത്ത് ഉലമാ അസോസിയേഷൻ
അവരുടെ സന്ദേശങ്ങൾ പഠിക്കാനും പഠിപ്പിക്കാനും പകർത്താനും ഏവരും മുന്നോട്ട് വരേണ്ടതുണ്ടെന്ന് ശൈഖുനാ പാവല്ല സൈദ് മുഹമ്മദ് മൗലവി ബാഖവി പറഞ്ഞു.
ഓച്ചിറ: പണ്ഡിതർ മാനവികതയുടെ മാർഗ ദർശികളാണ്. അവരുടെ സന്ദേശങ്ങൾ പഠിക്കാനും പഠിപ്പിക്കാനും പകർത്താനും ഏവരും മുന്നോട്ട് വരേണ്ടതുണ്ടെന്ന് ശൈഖുനാ പാവല്ല സൈദ് മുഹമ്മദ് മൗലവി ബാഖവി പറഞ്ഞു. മൻബഇ സൈനുൽ ഉലമാ മൗലാന, ചേലക്കുളം അബുൽ ബുഷ്റാ ഉസ്താദ്, മൗലാന ചന്തിരൂർ ഉസ്താദ് എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകിച്ച് അജ്ഞതയുടെയും അന്ധതയുടെയും അവസ്ഥകൾ അരങ്ങേറുന്ന ഈ കാലഘട്ടത്തിൽ മതപണ്ഡിതരുടെ സന്ദേശത്തിന് വലിയ പ്രസ്ക്തി ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓച്ചിറ ദാറുൽ ഉലൂം അറബി കോളജിൽ നടന്ന ചടങ്ങിൽ നിരവധി മത പണ്ഡിതർ പങ്കെടുത്തു.
പ്രസിഡന്റ് അരൂർ അബ്ദുൽ മജീദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല മൗലവി ചന്തിരൂർ, അബ്ദുൽ ശുക്കൂർ മൗലവി അൽ ഖാസിമി, തൊടുപുഴ ഖാസിം ബാഖവി തലനാട് സ്വാലിഹ് മൗലവി, മുസ്തഫ ഹസ്രത്ത്, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, അഹമ്മദ് കബിർ മൗലവി, അബ്ദുൽ നാഫി മൗലവി കൊല്ലം, പാനിപ്ര ഇബ്രാഹിം മൗലവി, ഹസൻ ബസരി മൗലവി, കെ കെ സുലൈമാൻ മൗലവി, എം ഇ എം അഷ്റഫ് മൗലവി, അമീൻ മൗലവി ഈരാറ്റുപേട്ട, ഉനൈസ് മൗലവി ഈരാറ്റുപേട്ട എന്നിവർ സംസാരിച്ചു.
കുറ്റിച്ചൽ മുഹമ്മദ് അൽത്താഫ് മൗലവി സ്വാഗതവും, പന്തളം മുഹമ്മദ് അൻസാരി മൗലവി നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ശൈഖുനാ ഈസാ മൗലാനായുടെ ശിഷ്യഗണങ്ങളും, അഭ്യുദയകാംക്ഷികളും സംബന്ധിച്ചു. ഇതിനോടൊപ്പം മുജാഹിദേ മില്ല മർഹൂം കെ.എം മുഹമ്മദ് ഈസാ മൗലാനാ ഹാളിൽ മൻബഈയുടെ നാമധേയത്തിൽ ഓച്ചിറ ദാറുൽ ഉലൂമിൽ സ്ഥാപിച്ച ദാറുൽ ഖുർആൻ ബ്ലോക്കിന്റെ ഉദ്ഘാടനം ശൈഖുനാ അരൂർ അബ്ദുൽ മജീദ് ബാഖവി നിർവ്വഹിച്ചു.