രണ്ടത്താണിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാറും സംഘവും രണ്ടത്താണിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Update: 2020-11-01 17:13 GMT

പുത്തനത്താണി: രണ്ടത്താണിയിൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ആന്ധ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നാണ് 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഇടുക്കി ബാലഗ്രാം സ്വദേശി പുത്തൻ വീട്ടിൽ സന്ദീപ് കുമാറാണ് (28) അറസ്റ്റിലായത്.

കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാറും സംഘവും രണ്ടത്താണിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോറി മാർഗം കൂടുതൽ കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളതായി സംശയിക്കുന്നതായും കഞ്ചാവ് സംഘത്തെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്നും കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

Similar News