കോട്ടയത്ത് വന്‍ മോഷണം; വീട് കുത്തി തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു
വീട്ടുകാര്‍ പ്രാര്‍ത്ഥനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.
കോട്ടയം: കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. കൂരോപ്പടയില്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് വന്‍ മോഷണം നടന്നത്.
വീട്ടുകാര്‍ പ്രാര്‍ത്ഥനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ മുളക് പൊടി വിതറിയ നിലയിലാണ്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.