സംഘപരിവാറിനെതിരേ സമര സജ്ജരാകണമെന്ന് കരമന അഷറഫ് മൗലവി
പോപുലർ ഫ്രണ്ട് ഇന്ത്യയിൽ എവിടെയും അക്രമം നടത്തിയിട്ടില്ല. ആയിരക്കണക്കിന് മനുഷ്യരെ കൂട്ടക്കൊരുതി നടത്തിയ സംഘപരിവാറിനെ തുറന്ന് കാണിക്കുകയാണ് പോപുലർ ഫ്രണ്ട്.
കൊയിലാണ്ടി: രാജ്യത്തിന് ഭീഷണിയായി മാറുന്ന സംഘപരിവാറിനെതിരേ സമരസജ്ജരാകണമെന്ന് കരമന അഷറഫ് മൗലവി. അടിച്ചമർത്തപ്പെട്ടവരുടെ അന്തസ്സാർന്ന ജീവിതത്തിന് പോപുലർ ഫ്രണ്ടിനൊപ്പം എന്ന കാംപയിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപുലർ ഫ്രണ്ട് ഇന്ത്യയിൽ എവിടെയും അക്രമം നടത്തിയിട്ടില്ല. ആയിരക്കണക്കിന് മനുഷ്യരെ കൂട്ടക്കൊരുതി നടത്തിയ സംഘപരിവാറിനെ തുറന്ന് കാണിക്കുകയാണ് പോപുലർ ഫ്രണ്ട്. പൗരത്വ നിയമത്തിലും മുത്വലാഖ് ബില്ലിലും ബാബരി വിഷയത്തിലും ന്യൂനപക്ഷ സംരക്ഷകർ എന്ന് പറയുന്നവർക്ക് എന്ത് നിലപാടാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഖലിൽ നന്തി സ്വാഗതവും ഷംസീർ നന്ദിയും പറഞ്ഞു.