'ഉമ്മാന്റെ വടക്കിനി'; നഗരശ്രീ ഉത്സവത്തിന് പരപ്പനങ്ങാടിയിൽ തുടക്കം
അറുനൂറോളം അയൽക്കൂട്ട അംഗങ്ങൾ പങ്കെടുത്ത വിളംബരജാഥ മുൻ മന്ത്രി പി കെ അബ്ദുറബ്ബ് ഫ്ലാഗ് ഓഫ് ചെയ്തു.
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയും, ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തവുമായി സംഘടിപ്പിക്കുന്ന 'ഉമ്മാന്റെവടക്കിനി' നഗരശ്രീ ഉത്സവത്തിന് തുടക്കം. അറുനൂറോളം അയൽക്കൂട്ട അംഗങ്ങൾ പങ്കെടുത്ത വിളംബരജാഥ മുൻ മന്ത്രി പി കെ അബ്ദുറബ്ബ് ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് നടന്ന ഭക്ഷ്യമേള നഗരസഭ ചെയർമാൻ എ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ കെ ഷഹർബാനു അധ്യക്ഷനായി. ജില്ലയിലെ കുടുംബശ്രീ കഫേ യൂനിറ്റുകൾ ഒരുക്കുന്ന ഭക്ഷ്യമേളയും പ്രദർശന സ്റ്റാളുകളുമാണ് മേളയുടെ മുഖ്യ ആകർഷണമായത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി മുഹ്സിന, പി വി മുസ്തഫ, പി പി ഷാഹുൽഹമീദ്, സീനത്ത് ആലിബാപ്പു, സി നിസാർ അഹമ്മദ്, കൗൺസിലർമാരായ എൻ.എം ഷമേജ്, സി ജയദേവൻ, ബേബി അച്യുതൻ, നഗരസഭ സെക്രട്ടറി പി പ്രശാന്ത്, സി.ഡി.എസ് ചെയർപേഴ്സൺ റഹിയാനത്ത്, കുടുംബശ്രീ മെംബർ സെക്രട്ടറി ഉഷ, സിറ്റി മിഷൻ മാനേജർ വിബിത, വ്യാപാരി നേതാക്കളായ എം.വി മുഹമ്മദലി, അഷ്‌റഫ് ശിഫ, എച്ച്ഐ രാജീവൻ എന്നിവർ പ്രസംഗിച്ചു. ഗായകൻ ഫിറോസ് ബാബു അവതരിപ്പിച്ച ഗാനമേളയും വിവിധ മൽസരങ്ങളും നടന്നു.